ഒടുവില്‍ മാപ്പ്.....
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനെ ദേഹ പരിശോധന നടത്തിയ കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍ കന്പനി ഒടുവില്‍ മാപ്പു പറഞ്ഞു എന്നു കേട്ടു....(അദ്ദേഹത്തിനു കിട്ടിയില്ല എന്നും...)
ഇന്ത്യ മുഴുവന്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമായ അദ്ദേഹത്തിനു നേരെയുണ്ടായ ഈ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി....
അമേരിക്കയിലേക്കു പോവേണ്ടവര്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാവണം എന്നതു ശരിയായിരിക്കാം.
പക്ഷെ ഭാരതത്തിന്‍റെ മുന്‍ രാഷ്ട്രപതിക്ക് ഇത്തരമൊരു അപമാനം ഉണ്ടാവുന്നത് ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരുന്നു....
ഒരു അമേരിക്കന്‍ മുന്‍ പ്രസിഡന്‍റിനാണ് ഇത്തരം ഒരു അനുഭവം ഇന്ത്യയില്‍ വച്ചുണ്ടാവുന്നതെങ്കില്‍ അവര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക...?
എന്നിട്ടും വിമാനക്കന്പനി ആദ്യം പറഞ്ഞു അവര്‍ക്കു തെല്ലും കുറ്റബോധമില്ലെന്ന്.... അവസാനം നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ അവര്‍ മാപ്പു പറഞ്ഞു....
അമേരിക്കന്‍ സര്‍ക്കാരിനെക്കൊണ്ട് ഭാരത സര്‍ക്കാര്‍ മാപ്പു പറയിപ്പിക്കേണ്ടിയിരുന്നു....
ചില പിന്‍ കുറിപ്പുകള്‍.....
മൂന്നു മാസം മുന്‍പ് നടന്ന ഈ സംഭവം അന്നു തന്നെ ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് അന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ല...?
അതോ അധികൃതരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയില്ലേ....?
ഒരു പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തില്‍ ഇതേക്കുറിച്ചു വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് നമ്മുടെ സര്‍ക്കാര്‍ ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായത്.... അപ്പോള്‍ മുന്‍ പ്രസിഡന്‍റിനു സര്‍ക്കാരിനു മുന്നില്‍ അത്രയേ വിലയുള്ളോ...?
അതോ അമേരിക്കയെ പേടിച്ചു മിണ്ടാതിരുന്നതാണോ....????
ആ.... ആര്‍ക്കറിയാം.....
..........................................................................
അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്ന എന്‍ഡ് യൂസ് മോണിറ്ററിങ് കരാറിതാ ഇപ്പോള്‍ വിവാദമായിരിക്കുന്നു....
(ആധുനിക സൈനികോപകരണങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ് എന്നത് കുട്ടപ്പായി മറയ്ക്കുന്നില്ല)
അവര്‍ തരുന്ന സൈനിക ഉപകരണങ്ങള്‍ നാം എങ്ങനെ ഉപയോഗിക്കുന്നു എന്ന് അവര്‍ക്കു നമ്മുടെ സൈനിക താവളങ്ങളില്‍ വന്ന് പരിശോധിയ്ക്കാം എന്നതാണിത്..... ഇനി എന്തൊക്കെ നടക്കുമോ ആവോ....?
...........................................................................
ആണവ കരാര്‍....
ഇന്ത്യക്കു ലഭിക്കുന്ന ആണവ ഇന്ധനം പുനര്‍ സംസ്കരണം നടത്താന്‍ അനുവദിക്കില്ലെന്ന് ഗ്രൂപ്പ് 8 രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.....
പുന സംസ്കരണം നടത്താന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അത് വാങ്ങിയിട്ടെന്തിനാ....?
ജര്‍മനിയും ഫ്രാന്‍സും റഷ്യയും അമേരിക്കയ്ക്കു വഴങ്ങില്ലെന്നു നമുക്കു പ്രത്യാശിക്കാം... അങ്ങനെ നമുക്ക് ആണവ ഇന്ധനം സംപുഷ്ടീകരണം നടത്താമെന്നും.....
കുട്ടപ്പായിയും ഞാനും
Un told stories
Thursday, 23 July 2009
Wednesday, 29 April 2009
പാവം പൊളിറ്റീഷ്യന്‍സ്.....
കുറെ കാലമായി ഞാന്‍ എന്തെങ്കിലും എഴുതണമെന്നു കരുതുന്നു.പിന്നെ തിരഞ്ഞെടുപ്പും മറ്റുമെല്ലാം ആയതിനാല്‍ കുറെ വിഷയങ്ങള്‍ എഴുതാനുമുണ്ടായിരുന്നു. പക്ഷെ സമയം.... അതാണ് പ്രശ്നമുണ്ടാക്കിയത്...എന്തായാലും നമ്മുടെ ഭാരതം ഭരിക്കാന്‍ പറ്റിയ ആളുകള്‍ ഇവിടെ ഉണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ സാധിച്ചു. പരസ്പരം എതിര്‍ സ്ഥാനാര്‍ഥികളുടെ യോഗ്യതകളെക്കുറിച്ചു വാ തോരാതെ സംസാരിക്കുന്നതു കണ്ടപ്പോഴേ എനിക്കു മനസ്സിലായി ഇവര്‍ തന്നെ യോഗ്യര്‍ (പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ എന്നു എല്ലാവരും പറയാറുണ്ട്... എനിക്കിതുവരെ അതു മനസ്സിലായിട്ടുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ അതും മനസ്സിലായി).സ്വന്തം പേരില്‍ അഞ്ചു ചില്ലിക്കാശില്ലാത്ത രാഷ്ട്രീയക്കാരെ നമ്മുടെ ഭാരതത്തെ മുന്നോട്ടു നയിക്കാന്‍ പറഞ്ഞയക്കണമെന്ന്....?ചില പാവങ്ങളുടെ കയ്യില്‍ അരിവാങ്ങാന്‍പോലും കാശില്ല... അതിനാല്‍ കുട്ടപ്പായി ഒരു ബക്കറ്റ് പിരിവ് തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് കഞ്ഞികുടിക്കാനായി.... (കഞ്ഞിപ്പിരിവ്) എല്ലാവരും ഉദാരമായി സംഭാവന നല്‍കുക.
ചിലരുടെ ആസ്തി കണ്ടിട്ട് എനിക്കു ബോധം പോയില്ലെന്നേ ഉള്ളു...എങ്ങനെയാണാവോ? അവര്‍ ഇതൊക്കെ ഉണ്ടാക്കിയത്. പാരന്പര്യമായി കിട്ടിയതായിരിക്കും.! അല്ലാതെങ്ങനാ?
ചിലരുടെ കയ്യില്‍ കോടികള്‍, മറ്റുചിലരുടെ കയ്യില്‍ ഒന്നുമില്ല.....
സത്യം ദൈവത്തിനേ അറിയൂ....
(ഇതിനിടയില്‍ ചില ആദര്‍ശ ധീരരായ രാഷ്ട്രീയ നേതാക്കളും ഉണ്ട്... കുട്ടപ്പായി അവരെ ഉദ്ദേശിച്ചല്ല ഇതുവരെ പറഞ്ഞത്... അങ്ങനെ തോന്നുന്നുവെങ്കില്‍ ദയവായി ക്ഷമിക്കുക).
എന്റെ ദൈവമേ..... അവര്‍ പുറത്തുവിട്ടതിലും അധികം എത്ര അവരുടെ കയ്യിലുണ്ടാകും.എല്ലാവരും വയസ്സു കുറച്ചല്ലേ പറയൂ... അതുപോലെ രാഷ്ട്രീയക്കാര്‍ അവരുടെ ആസ്തി കുറച്ചേ പറയൂ... എന്നു എന്നോട് ഒരു വയോധികന്‍ പറഞ്ഞു.
എന്തായാലും തിരഞ്ഞെടുപ്പു കഴിഞ്ഞാലും അവരെ മണ്‍ഡലത്തില്‍ കണ്ടാല്‍ മതിയായിരുന്നു.... കാണുമായിരിക്കാം... ജയിച്ചാല്‍ പ്രകടനത്തിനും തോറ്റാല്‍ മണ്ടലത്തിലാണ് വീടെങ്കില്‍ അവിടെയും....

Wednesday, 22 April 2009
Thursday, 4 December 2008
ആന.... ഒരു ആനയും കുറെ കഥകളും
കൊണ്ടോട്ടിയില്‍ ആന വിരണ്‍ടു. ഇന്നു രാവിലെ 12.05ന് ആയിരുന്നു സംഭവം...അതൊരു സംഭവമായിരുന്നു... കൊണ്ടോട്ടിക്കാര്‍ ഇതുവരെ കാണാതിരുന്ന കാഴ്ച. പത്രങ്ങളിലും മറ്റും വായിച്ചും ടിവി കണ്ടു മനസ്സിലാക്കിയതുമായ ആനക്കഥകള്‍ നേരിട്ടറിയാന്‍ ജനങ്ങള്‍ കൊണ്ടോട്ടിയിലേക്കോടി...കൂട്ടത്തില്‍ ഞാനും...ആനയെക്കണ്ടതും ആന തിരിഞ്ഞപ്പോള്‍ നമ്മളും തിരിഞ്ഞോടി.എന്നെക്കൊല്ലേന്നു പലരും ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ആനയുണ്ടോ ഇതൊക്കെ കേള്‍ക്കാന്‍ നില്‍ക്കുന്നു...കൂട്ടത്തിലുള്ള ആലിയാപ്പു തന്‍റെ മക്കളെ കാര്യം പറഞ്ഞു അവര്‍ക്കു ബാപ്പ നഷ്ടപ്പെടുമെന്നു പറഞ്ഞു വീട്ടിലേക്കോടി...വയനാട്ടില്‍നിന്നും ടൂറിനെന്നു പറഞ്ഞു ആനയെ കൊണ്ടുവന്ന പാപ്പാന്‍ ഒരിത്തിരി വെള്ളം പോലും കൊടുക്കാതെ പറ്റിച്ച കഥയാണ് ആനയ്ക്കു പറയാനുണ്ടായിരുന്നത്.ആനയുടെ വാക്കുകളില്‍...(തന്നെ ഇതുവരെ വയനാട്ടില്‍നിന്നും നടത്തിച്ചതും പോരാഞ്ഞ് ആ ദ്രോഹി പുറത്തു കയറി സുഖമായി ഉറങ്ങുകയോ?, അനുവദിക്കില്ല ഞാന്‍ , ഞാനാരാ മോന്‍, എടുത്തു താഴേക്കിട്ടു... വയനാട്ടില്‍ പോരുന്പോഴേ ഞാന്‍ പറഞ്ഞതാ പൂക്കോട്ടു തടാകത്തില്‍നിന്നു കുളിക്കാമെന്ന് അതിനും സമ്മതിച്ചില്ല ആ ദ്രോഹി... അവസാനം ഞാന്‍ കൊണ്ടോട്ടിയിലെ സിമന്‍റു കട്ട ഫാക്ടറിയിലെ 10000 ലിറ്റര്‍ കൊണ്ട് ഒരു വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു..)നമ്മുടെ പ്രിയപ്പെട്ട രാജേട്ടന്റെ വാക്കുകളിലേക്ക്... ഈ പഹയന്‍മാരെന്തിനാ അതിന്റെ പുറകെ പായുന്നത് ആനയെ കണ്ടിട്ടില്ലാത്തതുപോലെ...? (അങ്ങട്ടു പായണ ആ പഹയന്‍ അതിനെക്കാളെളുപ്പം തിരിച്ചു വന്നപ്പോള്‍ രാജേട്ടനു കലി കയറി) പിന്നെ സുരേഷ് ഗോപിയുടെ ഡയലോഗായിരുന്നു..... ഫ പുല്ലേ എന്നു തുടങ്ങി.... കറുകപ്പുല്ലിലാണ് അത് അവസാനിച്ചത്... തന്റെ ഡിക്ഷണറിയിലേക്കു പുതിയ വാക്കുകള്‍ കിട്ടിയ സന്തോഷത്തോടെ ആ പഹയന്‍ വീട്ടിലേക്കായിരിക്കും ഒരു പോക്ക് പോയി... അയല്‍പക്കത്തെ അമ്മമാരും ചേച്ചിമാരും എല്ലാം മറന്നു ആനയെക്കാണാന്‍ റോഡിലേക്കിറങ്ങി.. കൂട്ടത്തില്‍ നമ്മുടെ പാവം കദീസത്താത്തയും.... താത്ത താന്‍ പണ്ടു കണ്ട ആനക്കഥ തന്‍റെ പേരക്കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു.... താത്തയുടെ വാക്കുകള്‍ കേട്ട് പേരക്കുട്ടികള്‍ രോമാഞ്ചം കൊണ്ടു. ഞമ്മളും കണ്ട്...ഒരു മണി കഴിഞ്ഞ് അഞ്ചു മിനിട്ടായിക്കാണണം ആനയ്ക്കു തോന്നി ഇനി കുറച്ചു നേരം ഗതാഗതം സുഗമമാക്കാം... അങ്ങനെ നാട്ടുകാര്‍ ഒരു വിധം രക്ഷപ്പെട്ടു.. കുറുപ്പത്തുനിന്നും ആന ഇട റോഡിലേക്കു തിരിഞ്‍തും അതു വരെ ഫ്രീയായി റിയാലിറ്റി ഷോ കണ്ടുനിന്ന നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളില്‍ വീടു പറ്റാനായി പരക്കം പാഞ്ഞു.റോഡു സൈഡില്‍ വിശ്രമിക്കുകയായിരുന്ന ഇരു ചക്ര വാഹനങ്ങളും മാരുതി വാനും, ഗുഡ്സ് ഓട്ടോറിക്ഷയും, അടുത്തുള്ള വയലിലേക്കു തട്ടിയിട്ടു.... ഹാ... ഒന്നു മസിലയച്ച പ്രതീതിയായിരുന്നു ആനയ്ക്ക്.. ഉന്നം പിടിച്ചാല്‍ ഉന്നം പിടിക്കാത്ത തോക്കുമായി പൊലീസും പിറകെ കൂടി,അതിനിടയില്‍ ഞാനും, അതിനിടയില്‍ ചിലര്‍ പ്രഫഷനല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും പിറകിലാക്കി ദൃക്സാക്ഷി വിവരണവും വീഡിയോ പകര്‍ത്തലും നടത്തുന്നുണ്ടായിരുന്നു... ഇതെല്ലാം കണ്ട ആന ഫോട്ടോക്കായി ഒന്നു പോസ് ചെയ്തു....

Monday, 20 October 2008
എന്നാ പറയാനാ.....
കുറെ കാലമായി എന്തെങ്കിലും എഴുതണമെന്നു കരുതുന്നു. എന്നാല്‍ എന്തെങ്കിലും എഴുതാന്‍ വേണ്ടേ മാത്രമല്ല സമയവും ഇല്ല, അതാണ് സത്യം.പിന്നെ ഇടയ്കകിടയ്ക്കു നെറ്റ് ഉപയോഗിക്കാന്‍ കളിയുന്നുമില്ല.
Thursday, 14 August 2008
തവളക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കണോ?
അങ്ങനെ സിഎന്‍ എന്‍ ആ സിഡി പുറത്തുവിട്ടു. എന്താ പറയാ.... അമര്‍സിങ്ങിന് സോണിയാജിയെ കാണാന്‍ പാടില്ലായിരുന്നു. അമര്‍സിങ് സോണിയാജിയെ തെറി വിളിക്കുന്നതു തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്ന ഒരു ചാനല്‍ പ്രതിനിധിയെ അമര്‍ സിങ്ങ് പുറത്താക്കി. എന്തു പറയാനാ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ല എന്ന കാര്യം ആ പാവം റിപ്പോര്‍ട്ടര്‍ മനസ്സിലാക്കിയില്ല. അല്ലെങ്കിലും ഈ രാഷ്ട്രീയക്കാരുടെ മനസ്സിലിരിപ്പ് നമുക്ക് മനസ്സിലാകുമോ?അവര്‍ വലിയ ചിന്തകന്‍മാരല്ലേ.... സ്വന്തം രാഷ്ട്രത്തെ ഒരു പ്രതിസനധിയില്‍നിന്നും കര കയറ്റാന്‍ വേണ്ടി എത്ര നല്ല കാര്യമാണ് അവര്‍ ചെയ്തത്. സ്വന്തം പാര്‍ട്ടി (സമാജ്് വാദി)കോണ്‍ഗ്രസിനെ തെറിവിളിച്ചാണ് ജയിച്ച് പത്തു മുപ്പത് എംപിമാരുമായി പാര്‍ലമെനറില്‍ എത്തിയതു എന്കിലും അത് കാണിക്കേണ്ടതുണ്ടോ?അതെല്ലാം പഴയ കാര്യമല്ലേ??? സ്വന്തം കീശ നിറയുമെന്കില്‍ പിന്നെന്തിാ പാര്‍ട്ടിയുടെ ഇമേജ് നോക്കുന്നത്.... അല്ലെനകിലും ഉള്ള ഇമേജ് കളഞ്ഞു കുളിക്കാനല്ലേ രാഷ്ട്രീയം.... അധികാരം എന്തും ചെയ്യും. നാട്ടുകാര്‍ക്ക് കണ്ടാല്‍പോരേ.... അതെല്ലം അവര്‍ മറക്കും എന്ന കാര്യം പാര്‍ട്ടിക്കാര്‍്കകറിയാം. അത് അവരെ പഠിപ്പി്കേണ്ടതില്ല(തവളക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കണോ).ഇപ്പോള‍്‍ സക്സേനയെ കാണാനില്ലത്രേ??? പാവം എവിടെപ്പോയ ആവോ....
Subscribe to:
Posts (Atom)