Thursday 14 August, 2008

തവളക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കണോ?

അങ്ങനെ സിഎന്‍ എന്‍ ആ സിഡി പുറത്തുവിട്ടു. എന്താ പറയാ.... അമര്‍സിങ്ങിന് സോണിയാജിയെ കാണാന്‍ പാടില്ലായിരുന്നു. അമര്‍സിങ് സോണിയാജിയെ തെറി വിളിക്കുന്നതു തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്ന ഒരു ചാനല്‍ പ്രതിനിധിയെ അമര്‍ സിങ്ങ് പുറത്താക്കി. എന്തു പറയാനാ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ല എന്ന കാര്യം ആ പാവം റിപ്പോര്‍ട്ടര്‍ മനസ്സിലാക്കിയില്ല. അല്ലെങ്കിലും ഈ രാഷ്ട്രീയക്കാരുടെ മനസ്സിലിരിപ്പ് നമുക്ക് മനസ്സിലാകുമോ?അവര്‍ വലിയ ചിന്തകന്‍മാരല്ലേ.... സ്വന്തം രാഷ്ട്രത്തെ ഒരു പ്രതിസനധിയില്‍നിന്നും കര കയറ്റാന്‍ വേണ്ടി എത്ര നല്ല കാര്യമാണ് അവര്‍ ചെയ്തത്. സ്വന്തം പാര്‍ട്ടി (സമാജ്് വാദി)കോണ്‍ഗ്രസിനെ തെറിവിളിച്ചാണ് ജയിച്ച് പത്തു മുപ്പത് എംപിമാരുമായി പാര്‍ലമെനറില്‍ എത്തിയതു എന്കിലും അത് കാണിക്കേണ്ടതുണ്ടോ?അതെല്ലാം പഴയ കാര്യമല്ലേ??? സ്വന്തം കീശ നിറയുമെന്കില്‍ പിന്നെന്തിാ പാര്‍ട്ടിയുടെ ഇമേജ് നോക്കുന്നത്.... അല്ലെനകിലും ഉള്ള ഇമേജ് കളഞ്ഞു കുളിക്കാനല്ലേ രാഷ്ട്രീയം.... അധികാരം എന്തും ചെയ്യും. നാട്ടുകാര്‍ക്ക് കണ്ടാല്‍പോരേ.... അതെല്ലം അവര്‍ മറക്കും എന്ന കാര്യം പാര്‍ട്ടിക്കാര്‍്കകറിയാം. അത് അവരെ പഠിപ്പി്കേണ്ടതില്ല(തവളക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കണോ).‍ഇപ്പോള‍്‍ സക്സേനയെ കാണാനില്ലത്രേ??? പാവം എവിടെപ്പോയ ആവോ....

No comments: