Thursday 4 December, 2008

ആന.... ഒരു ആനയും കുറെ കഥകളും

കൊണ്ടോട്ടിയില്‍ ആന വിരണ്‍ടു. ഇന്നു രാവിലെ 12.05ന് ആയിരുന്നു സംഭവം...അതൊരു സംഭവമായിരുന്നു... കൊണ്ടോട്ടിക്കാര്‍ ഇതുവരെ കാണാതിരുന്ന കാഴ്ച. പത്രങ്ങളിലും മറ്റും വായിച്ചും ടിവി കണ്ടു മനസ്സിലാക്കിയതുമായ ആനക്കഥകള്‍ നേരിട്ടറിയാന്‍ ജനങ്ങള്‍ കൊണ്ടോട്ടിയിലേക്കോടി...കൂട്ടത്തില്‍ ഞാനും...ആനയെക്കണ്ടതും ആന തിരിഞ്ഞപ്പോള്‍ നമ്മളും തിരിഞ്ഞോടി.എന്നെക്കൊല്ലേന്നു പലരും ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ആനയുണ്ടോ ഇതൊക്കെ കേള്‍ക്കാന്‍ നില്‍ക്കുന്നു...കൂട്ടത്തിലുള്ള ആലിയാപ്പു തന്‍റെ മക്കളെ കാര്യം പറഞ്ഞു അവര്‍ക്കു ബാപ്പ നഷ്ടപ്പെടുമെന്നു പറഞ്ഞു വീട്ടിലേക്കോടി...വയനാട്ടില്‍നിന്നും ടൂറിനെന്നു പറഞ്ഞു ആനയെ കൊണ്ടുവന്ന പാപ്പാന്‍ ഒരിത്തിരി വെള്ളം പോലും കൊടുക്കാതെ പറ്റിച്ച കഥയാണ് ആനയ്ക്കു പറയാനുണ്ടായിരുന്നത്.ആനയുടെ വാക്കുകളില്‍...(തന്നെ ഇതുവരെ വയനാട്ടില്‍നിന്നും നടത്തിച്ചതും പോരാഞ്ഞ് ആ ദ്രോഹി പുറത്തു കയറി സുഖമായി ഉറങ്ങുകയോ?, അനുവദിക്കില്ല ഞാന്‍‍ , ഞാനാരാ മോന്‍, എടുത്തു താഴേക്കിട്ടു... വയനാട്ടില്‍ പോരുന്പോഴേ ഞാന്‍‍ പറഞ്ഞതാ പൂക്കോട്ടു തടാകത്തില്‍നിന്നു കുളിക്കാമെന്ന് അതിനും സമ്മതിച്ചില്ല ആ ദ്രോഹി... അവസാനം ഞാന്‍ കൊണ്ടോട്ടിയിലെ സിമന്‍റു കട്ട ഫാക്ടറിയിലെ 10000 ലിറ്റര്‍ കൊണ്ട് ഒരു വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു..)നമ്മുടെ പ്രിയപ്പെട്ട രാജേട്ടന്റെ വാക്കുകളിലേക്ക്... ഈ പഹയന്‍മാരെന്തിനാ അതിന്റെ പുറകെ പായുന്നത് ആനയെ കണ്ടിട്ടില്ലാത്തതുപോലെ...? (അങ്ങട്ടു പായണ ആ പഹയന്‍ അതിനെക്കാളെളുപ്പം തിരിച്ചു വന്നപ്പോള്‍ രാജേട്ടനു കലി കയറി) പിന്നെ സുരേഷ് ഗോപിയുടെ ഡയലോഗായിരുന്നു..... ഫ പുല്ലേ എന്നു തുടങ്ങി.... കറുകപ്പുല്ലിലാണ് അത് അവസാനിച്ചത്... തന്റെ ഡിക്ഷണറിയിലേക്കു പുതിയ വാക്കുകള്‍ കിട്ടിയ സന്തോഷത്തോടെ ആ പഹയന്‍ വീട്ടിലേക്കായിരിക്കും ഒരു പോക്ക് പോയി... അയല്‍പക്കത്തെ അമ്മമാരും ചേച്ചിമാരും എല്ലാം മറന്നു ആനയെക്കാണാന്‍ റോഡിലേക്കിറങ്ങി.. കൂട്ടത്തില്‍ നമ്മുടെ പാവം കദീസത്താത്തയും.... താത്ത താന്‍ പണ്ടു കണ്ട ആനക്കഥ തന്‍റെ പേരക്കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു.... താത്തയുടെ വാക്കുകള്‍ കേട്ട് പേരക്കുട്ടികള്‍ രോമാഞ്ചം കൊണ്ടു. ഞമ്മളും കണ്ട്...ഒരു മണി കഴിഞ്ഞ് അഞ്ചു മിനിട്ടായിക്കാണണം ആനയ്ക്കു തോന്നി ഇനി കുറച്ചു നേരം ഗതാഗതം സുഗമമാക്കാം... അങ്ങനെ നാട്ടുകാര്‍ ഒരു വിധം രക്ഷപ്പെട്ടു.. കുറുപ്പത്തുനിന്നും ആന ഇട റോഡിലേക്കു തിരിഞ്‍തും അതു വരെ ഫ്രീയായി റിയാലിറ്റി ഷോ കണ്ടുനിന്ന നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളി‍ല്‍ വീടു പറ്റാനായി പരക്കം പാഞ്ഞു.റോഡു സൈഡില്‍ വിശ്രമിക്കുകയായിരുന്ന ഇരു ചക്ര വാഹനങ്ങളും മാരുതി വാനും, ഗുഡ്സ് ഓട്ടോറിക്ഷയും, അടുത്തുള്ള വയലിലേക്കു തട്ടിയിട്ടു.... ഹാ... ഒന്നു മസിലയച്ച പ്രതീതിയായിരുന്നു ആനയ്ക്ക്.. ഉന്നം പിടിച്ചാല്‍ ഉന്നം പിടിക്കാത്ത തോക്കുമായി പൊലീസും പിറകെ കൂടി,അതിനിടയില്‍ ‍ഞാനും, അതിനിടയില്‍ ചിലര്‍ പ്രഫഷനല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും പിറകിലാക്കി ദൃക്സാക്ഷി വിവരണവും വീഡിയോ പകര്‍ത്തലും നടത്തുന്നുണ്ടായിരുന്നു... ഇതെല്ലാം കണ്ട ആന ഫോട്ടോക്കായി ഒന്നു പോസ് ചെയ്തു....

2 comments:

Rejeesh Sanathanan said...

കൊള്ളാം ..എന്തു പറയാനാ:)

paarppidam said...

ഹഹ നന്നായിരിക്കുന്നു.
ആനയുടെ പടംകൂറ്റെ ഇടാമോ മാഷേ?ചെറ്റുവയിലും തൈക്കാട്ടുശ്ശേരിയിലും എന്തിനു തൃശ്ശൂർപൂരത്തിനിടയിലും ആനയോടിയപ്പോൾ നജൻ ഉണ്ടായിരുന്നു..അതൊരു അനുഭവം തന്നെ ആണേ?