Thursday 23 July, 2009

ഒടുവില്‍ മാപ്പ്.....

ഒടുവില്‍ മാപ്പ്.....

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനെ ദേഹ പരിശോധന നടത്തിയ കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍ കന്പനി ഒടുവില്‍ മാപ്പു പറഞ്ഞു എന്നു കേട്ടു....(അദ്ദേഹത്തിനു കിട്ടിയില്ല എന്നും...)

ഇന്ത്യ മുഴുവന്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമായ അദ്ദേഹത്തിനു നേരെയുണ്ടായ ഈ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി....
അമേരിക്കയിലേക്കു പോവേണ്ടവര്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാവണം എന്നതു ശരിയായിരിക്കാം.
പക്ഷെ ഭാരതത്തിന്‍റെ മുന്‍ രാഷ്ട്രപതിക്ക് ഇത്തരമൊരു അപമാനം ഉണ്ടാവുന്നത് ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരുന്നു....

ഒരു അമേരിക്കന്‍ മുന്‍ പ്രസിഡ‍ന്‍റിനാണ് ഇത്തരം ഒരു അനുഭവം ഇന്ത്യയില്‍ വച്ചുണ്ടാവുന്നതെങ്കില്‍ അവര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക...?

എന്നിട്ടും വിമാനക്കന്പനി ആദ്യം പറഞ്ഞു അവര്‍ക്കു തെല്ലും കുറ്റബോധമില്ലെന്ന്.... അവസാനം നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ അവര്‍ മാപ്പു പറഞ്ഞു....
അമേരിക്കന്‍ സര്‍ക്കാരിനെക്കൊണ്ട് ഭാരത സര്‍ക്കാര്‍ മാപ്പു പറയിപ്പിക്കേണ്ടിയിരുന്നു....

ചില പിന്‍ കുറിപ്പുകള്‍.....
മൂന്നു മാസം മുന്‍‍പ് നടന്ന ഈ സംഭവം അന്നു തന്നെ ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃ‍തര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് അന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ല...?
അതോ അധികൃതരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയില്ലേ....?
ഒരു പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തില്‍ ഇതേക്കുറിച്ചു വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് നമ്മുടെ സര്‍ക്കാര്‍ ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായത്.... അപ്പോള്‍ മുന്‍ പ്രസിഡന്‍റിനു സര്‍ക്കാരിനു മുന്നില്‍ അത്രയേ വിലയുള്ളോ...?
അതോ അമേരിക്കയെ പേടിച്ചു മിണ്ടാതിരുന്നതാണോ....????


ആ.... ആര്‍ക്കറിയാം.....

..........................................................................

അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്ന എന്‍‍ഡ് യൂസ് മോണിറ്ററിങ് കരാറിതാ ഇപ്പോള്‍ വിവാദമായിരിക്കുന്നു....
(ആധുനിക സൈനികോപകരണങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ് എന്നത് കുട്ടപ്പായി മറയ്ക്കുന്നില്ല)
അവര്‍ തരുന്ന സൈനിക ഉപകരണങ്ങള്‍ നാം എങ്ങനെ ഉപയോഗിക്കുന്നു എന്ന് അവര്‍ക്കു നമ്മുടെ സൈനിക താവളങ്ങളില്‍ വന്ന് പരിശോധിയ്ക്കാം എന്നതാണിത്..... ഇനി എന്തൊക്കെ നടക്കുമോ ആവോ....?

...........................................................................

ആണവ കരാര്‍....
ഇന്ത്യക്കു ലഭിക്കുന്ന ആണവ ഇന്ധനം പുനര്‍ സംസ്കരണം നടത്താന്‍ അനുവദിക്കില്ലെന്ന് ഗ്രൂപ്പ് 8 രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.....
പുന സംസ്കരണം നടത്താന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അത് വാങ്ങിയിട്ടെന്തിനാ....?

ജര്‍മനിയും ഫ്രാന്‍സും റഷ്യയും അമേരിക്കയ്ക്കു വഴങ്ങില്ലെന്നു നമുക്കു പ്രത്യാശിക്കാം... അങ്ങനെ നമുക്ക് ആണവ ഇന്ധനം സംപുഷ്ടീകരണം നടത്താമെന്നും.....

No comments: