Monday 3 March, 2008

പണച്ചാക്കുകളും പാര്‍ലമെന്‍റും

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമായിരു്നനു അത്. വിശ്വാസ വോട്ടിനിടെ ചിലര്‍ പണക്കെട്ടുകളുമായി എത്തി. അവര്‍്ക്ക് ആ പണം എവിടെനിന്നു കിട്ടി എന്നതില്‍ സംശയമുണ്ട്. എന്നാലും തീയില്ലാതെ പുകയുണ്ടാകില്ല എന്ന തത്വം വച്ച് കുട്ടപ്പായിക്കു മനസ്സിലായ ചില കാര്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തട്ടെ...ദയവായി തെറ്റുകളുണ്ടെന്കില്‍ ക്ഷമിക്കുക...
ബിജെപി എംപിമാര്‍ക്ക് ആ പണം എവിടെനിന്നു കിട്ടി?വിശ്വാസ വോട്ടെടുപപ് നടക്കും എന്ു കണ്ടപ്പോള് തന്നെ കുതിരക്കച്ചവടം നടക്കുന്നതായി ഊഹങ്ങളുണ്ടായിരുന്നു, ഒരു എംപിക്ക് 25 കോടി മിനിമം നിരക്കില്‍ പണം കൊടുക്കുന്നുണ്ടെന്നും ആരോപണം ഉയരന്നിരുന്നു. പണം കൊടുത്ത് ഒരാളുടെ പിന്തുണ തേടുക എന്നു വച്ചാല്‍ പിന്െ അതിലും വലിയ വീഴ്ചയുണ്ടോ? കോണ്‍ഗ്രസ് പാര്‍ട്ടി ഇത്രക്കു തരം താഴരുതായിരുന്നു. അമര്‍ സിങ്ങിന്റെ പൊളിറ്റിക്കല്‍ ഗെയിം ആണെങ്കിലും കോണ്‍ഗ്രസ് അതില്‍ വീഴാന് പാടില്ലായിരുന്നു. ക്രിമിനലുകളെയാ് പിന്നീട് വോട്ടിനായി കോണ്‍ഗ്രസ് സമീപിച്ചത്. ഇത്രയും കഷ്ടപ്പെട്ട് വിശ്വാസം തേടണമായിരുന്നോ? അപ്പോള്‍ തന്നെ ഇതിന്റെ പിന്നില്‍ എന്തെല്ലാമോ കളികള്‍ ഉണ്ടെന്നു തോന്നുന്നത് സ്വാഭാവികം മാത്രമല്ലേ???

വിശ്വാസ വോട്ടിന്‍റെ അന്നു രാവിലെ തൊട്ടു തന്നെ എംപിമാര്‍ കളം മാറിച്ചവിട്ടാന്‍ തുടങ്ങിയപ്പോള്‍ തന്നെ തോന്നാന്‍ തുടങ്ങിയതാണ് ഇതിന്‍റെ പിന്നില്‍ പണത്തിന്‍റെ കളികളില്ലേ എന്ന്? അല്ലാതെ എങ്ങനെയാണ് അവര്‍ പാര്‍ട്ടി നല്‍കിയ വിപ്പ് പോലും ലംഘിച്ച് കോണ്‍ഗ്രസിനു വേണ്‍ടി വോട്ടു ചെയ്യുക?ക്രിമിനലുകള്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം നല്‍കാന്‍ നല്‍കാന്‍ പോലും കോണ്‍ഗ്രസ് തയാറായി എന്നതാണ് ഏറ്റവും വിശമിപ്പിക്കുന്ന കാര്യം. അങ്ങനെ സംഭവിക്കരുതായിരുന്നു.അമേരിക്ക ഇതെല്ലാംകണ്ട് ഊറിച്ചിരിക്കുന്നുണ്‍ടാകും. പണം നല്‍കി എംപിമാരെ വിലക്കുവാങ്ങാന്‍ തയാറായ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസ്സ് മറ്റു രാജ്യങ്ങളില്‍ കുറച്ചുകാണിക്കുകയേ ചെയ്തിട്ടുള്ളു.എംപിമാര്‍ പണം വാങ്ങിയതിനാല്‍ (ചിലരെങ്കിലും വാങ്ങിയിട്ടുണ്ടാകാം) അവര്‍ക്ക് രാജ്യത്തോടാണോ അതോ സ്വന്തം പോക്കറ്റിനോടാണോ സ്നേഹം എന്നു ചിന്തിക്കുന്നതു നന്നായിരിക്കും.

No comments: