Thursday 6 March, 2008

ആനുകാലികം (ആണവത്തിന്റെ ആശങ്കകള്‍)

ആണവ കരാറിന്റെ കാര്യങ്ങള്‍ ഇപ്പോഴും സംശയം തന്നെയാണ്. അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ് എന്ന് കുട്ടപ്പായിക്കു തോന്നാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. പക്ഷെ ആരോടു പറയാന്‍ ?ആണവ കരാറില്‍ ഹൈഡ് ആക്ട് ബാധകമാകില്ല എന്നു പ്രധാനമന്ത്രി.എന്നാല്‍ ഹൈഡ് ആക്ട് ഉണ്ടാക്കിയിരിക്കുന്നതു തന്നെ ഇന്ത്യയെ ഉദ്ദേശിച്ചാണ് എന്നു നിക്കോളാസ് ബേണ്‍സ്, കോണ്ടലീസ റൈസ് എന്നിവര്‍ ഇതില്‍ നാം ഏതും വിശ്വസിക്കണം,ഏതു വിശ്വസിക്കാതിരിക്കണം. ഇന്ത്യക്കു ആണവോര്‍ജം അത്യാവശ്യമാണ് എന്നതു ശരി തന്നെ. എന്നാല്‍ അത് അമേരിക്കയുമായി കരാര്‍ ഒപ്പിടുനനതും നല്ലതുതന്നെ. പക്ഷേ ആണവ ഇന്ധനം കൃത്യമായി കിട്ടണമെന്നു മാത്രം. അത് ഉറപ്പു നല്‍കുന്ന ഒരു കരാറല്ല ഇത് എന്നാണ് എനിക്കു തോന്നുന്നത് (എന്റെ തോന്നലാണേ)പ്രതിരോധവുമായി യാതൊരു ബന്ധവും ആണവ കരാറിനില്ല എന്നു ഇന്ത്യന്‍ സര്‍ക്കാര്‍. എന്നാല്‍ ആണവ കരാറിന്റെ അടുത്തപടി പ്രതിരോധ ഉടന്പടിയാണെന്നു അമേരിക്ക. ഏതാണാവോ ശരി?. എനിക്കാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആണവ കരാറില്‍ കൃത്യമായി ഇന്ത്യയ്ക്ക് ഇന്ധനം കിട്ടാന്‍ വ്യവസ്ഥയുണ്ട്‍ എന്നു നമ്മുടെ സര്‍ക്കാര്‍. എന്നാല്‍ ജപ്പാന്‍, ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ അത്തരം യാതൊരു വ്യവസ്ഥയുമില്ല എന്നാണ് പറയുന്നത്. 123 കരാര്‍ ഇവിടത്തെ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ വായിച്ചിട്ടുണ്ടോ?? (ഞാനും വായിച്ചിട്ടില്ല).എന്താ പറയാ.... ഇന്ത്യയില്‍ യുറേനിയം ഇഷ്ടംപോലെ കിട്ടാനുണ്ട് എന്ന് നമ്മുടെ ശാസ്ത്രലോകം പറയുന്നു. ഇത് എന്തുകൊണ്ട് കുഴിച്ചെടുക്കുന്നില്ല?അമേരിക്ക സമ്മതിക്കാത്തതു കൊണ്ടാണോ....അറിയില്ല.... ആവോ ആര്‍ക്കറിയാം,ഇന്ത്യയുടെ ആണവോര്‍ജ നിലയങ്ങള്‍ അന്താരാഷ്ട്ര പരിശോധനയ്ക്കു തുറന്നു നല്‍കേണ്ടതില്ല എന്നു നമ്മുടെ സര്‍ക്കാര്‍.എന്നാല്‍ ഇന്ത്യ യുടെ 14 ആണവ നിലയങ്ങളും അതുപോലെ ഇനി ഉണ്ടാക്കുന്നവയും പരിശോധിക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നാണ് എല്‍ബറാദേയി പറഞ്ഞത്.
നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പുതിയ സാങ്കേതിക വിദ്യകള്‍ കഴുകന്‍ കൊണ്ടുപോകും എന്നര്ഥം.

2 comments:

abdul vahid v said...

All the best uttappayi....go on with your philosophies .....wish all the best.

Stoplagging in putting posts....

visit me also if you feel fre....

Afsal M.T. said...

thank you
have a great day.
i am extremely sory 4 laging... becase my internet availability is very low